Skip to main content

കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ബിരുദമുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംങ്, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ആട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ https://lbscentre.kerala.gov. എന്ന ലിങ്കിലൂടെയോ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് പരപ്പനങ്ങാടി-താനൂർ റോഡിലുള്ള എൽ.ബി.എസ് സെന്റർ ഓഫീസുമായി നേരിട്ടോ 0494-2411135, 9995334453 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

date