Skip to main content

അറിയിപ്പുകൾ 

കെയർ പ്രൊവൈഡർ നിയമനം 

സാമൂഹ്യനീതി വകുപ്പിനു കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാർ വ്യവസ്ഥയിൽ കെയർ പ്രൊവൈഡർമാരെ (ആൺ) നിയമിക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 11മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : എട്ടാം ക്ലാസ് പാസ്സായിരിക്കണം. പരമാവധി പ്രായപരിധി 50 വയസ്സ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് : 0495 2355698 

ലോക് അദാലത്ത് സെപ്തംബര്‍ ഒമ്പതിന് 

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് സെപ്തംബര്‍ ഒമ്പതിന് കോഴിക്കോട് ജില്ലാ കോടതിയില്‍ അദാലത്ത് നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ലോക് അദാലത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ഒത്തുതീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാനും കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : കോഴിക്കോട് ജില്ലാ  ലീഗല്‍ സര്‍വീസസ് അതോറിറ്റി : 0495-2365048, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി കോഴിക്കോട് : 0495-2996880, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി കൊയിലാണ്ടി : 7012763430, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി വടകര : 9946978356

ലാറ്ററൽ എൻട്രി പ്രവേശനം

വയനാട് ജില്ലയിലെ മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക്  ആഗസ്റ്റ് 14 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പുതുതായി രജിസ്റ്റർ ചെയ്ത് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യത: പ്ലസ് ടു സയൻസ്, ഐ ടി ഐ /വി എച്ച് എസ് ഇ. അപേക്ഷാ ഫീസ് : പൊതു വിഭാഗം 400 രൂപ, എസ് സി, എസ് ടി - 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 9400006454, 9400525435, 8075010429

date