Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

 

കക്കോടി ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ആഗസ്റ്റ് 11ന് രാവിലെ 10 മണി മുതൽ കക്കോടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഇ ശശീന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അധ്യക്ഷത വഹിക്കും.

സംരംഭകത്വ പ്രാധാന്യം, സ്വയംതൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധ തരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ, ബാങ്കിംഗ് സംവിധാനങ്ങളും നടപടിക്രമങ്ങളും തുടങ്ങിയ വിഷയത്തിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 9020966466.

date