Skip to main content

എയ്ഡ്സ് അവബോധം: മാരത്തോണും നാടക മത്സരവും സംഘടിപ്പിച്ചു

 

യുവാക്കളിൽ എച്ച്ഐവി/ എയ്ഡ്സ് അവബോധം വളർത്തുന്നതിനും ലഹരി ഉപയോഗത്തിനെതിരെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ മാരത്തോണും നാടക മത്സരവും സംഘടിപ്പിച്ചു. ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ടി.ബി ആന്റ് എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ.നവ്യ ജെ തൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ ഓഫീസ്  മുൻവശത്തു നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തിലേക്കാണ് മാരത്തോൺ സംഘടിപ്പിച്ചത്. മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സിദ്ധാർത്ഥ് കെ (അപ്ലൈഡ് സയൻസ് കോളേജ് നാദാപുരം) ഒന്നാം സ്ഥാനവും അശ്വന്ത് മോഹൻ, അഭിനവ് പി  (എസ് എൻ ഡി പി യോഗം കോളേജ് കൊയിലാണ്ടി) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ആരതി കെ.ബി (ഗവ.ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കോഴിക്കോട്) ഒന്നാം സ്ഥാനവും അനാമിക വികാസ് (എസ്എൻഡിപി യോഗം കോളേജ് കൊയിലാണ്ടി) രണ്ടാം സ്ഥാനവും നേടി.

ലഘു നാടക മത്സരത്തിൽ ചേളന്നൂർ എസ് എൻ ജി കോളേജ് ഒന്നാം സ്ഥാനവും സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാർ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി അന്താരാഷ്ട്ര യുവജന ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.      

ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ഷാലിമ ടി, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം ജോർജ്, ദിശ ഡോക്യുമെന്റേഷൻ ഓഫീസർ പ്രിയേഷ് എൻ ടി എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ മത്സരം നിയന്ത്രിച്ചു.

date