Skip to main content

'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി 

 

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന് സമാപനം കുറിച്ച് കൊണ്ടുള്ള ‘മേരി മാട്ടി മേരാ ദേശ് ‘പരിപാടിക്ക് ജില്ലയിൽ തുടക്കമായി.

കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയും പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ചെക്ക്യാട് അരീക്കരക്കുന്നിലെ 131 ബി.എൻ, ബി.എസ്.എഫ് ക്യാമ്പിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബി.എസ്.എഫ് സെക്കന്റ് ഇൻ കമാൻഡ് എ സെന്തിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസർ സനൂപ് സി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ബീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ് പി.പി, നെഹ്‌റു യുവകേന്ദ്ര കോർഡിനേറ്റർ അരുൺ, വളണ്ടിയർ റിസാന എന്നിവർ സംസാരിച്ചു. 

പരിപാടിയുടെ ഭാഗമായി ബി.എസ്.എഫ് കേന്ദ്രത്തിൽ 75 തൈകൾ നടുകയും പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. നെഹ്‌റു യുവകേന്ദ്ര കോർഡിനേറ്റർ അതുൽരാജ് പി.കെ സ്വാഗതവും എൻ എസ് എസ് വളണ്ടിയർ അൻഷിൽ നന്ദിയും  പറഞ്ഞു.

date