Skip to main content

ആയുർവേദ ആശുപത്രി നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച വടകര ഗവ ആയുർവേദ ആശുപത്രിയുടെ അൻപത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു. വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി ബന്ദു അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പി സജീവ്കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എ.പി പ്രജിത, എം ബിജു, ഡി.എം.ഒ ജെഷി ദിനകരൻ, സീനിയർ മെഡിക്കൽ ഓഫിസർ രാജേഷ്, അശോകൻ, നാണു, ഇ.കെ പ്രദീപ്കുമാർ, പി.കെ കൃഷ്ണൻ, എം.പി അഹമ്മദ്, പി.പത്മനാഭൻ, ശ്യാംരാജ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ രമേഷ്  തുടങ്ങിയവർ സംസാരിച്ചു.

date