Skip to main content

'മേരി മാട്ടി മേരാ ദേശ്': തലക്കുളത്തൂരിൽ വൃക്ഷതൈ നട്ടു

 

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ അന്നശ്ശേരി ഇ എം എസ് സ്റ്റേഡിയത്തിൽ ‘മേരി മാട്ടി  മേരാ ദേശ്’ വൃക്ഷതൈ നടീൽ പരിപാടി നടന്നു. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത്  മഹോത്സവത്തിന്റെ  ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിർമ്മിച്ച തൈകൾ നട്ട് അമൃത് വാടിക നിർമിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ്‌ കെ.കെ.ശിവദാസൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തലക്കുളത്തൂർ പഞ്ചായത്ത്‌ സെക്രട്ടറി പി ശ്രീനിവാസൻ പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാമചന്ദ്രൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ.ജി പ്രജിത, പഞ്ചായത്ത്‌ മെമ്പർമാരായ കെ.വി ഗിരീഷ്, ഷെറീന കരീം, ടി.കെ സുമ, റസിയ തട്ടാരി, പി.പി ബിന്ദു, നാഷണൽ യൂത്ത് വളണ്ടിയർ അജ്സൽ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കെ.വി ഗിരീഷ് സ്വാഗതവും അക്രഡിറ്റഡ് എഞ്ചിനീയർ നവ്യശ്രീ നന്ദിയും പറഞ്ഞു.

date