Skip to main content

മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു 

 

തിക്കോടി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം - ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപനത്തിന്റെ ഭാഗമായി ‘മേരി മാട്ടി  മേരാ ദേശ്’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വസുധ വന്ദനം പദ്ധതിയിൽ രൂപീകരിക്കുന്ന അമൃത് വാടിയുടെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വെറ്ററിനറി ആശുപത്രി പരിസരത്ത്  തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജമീല സമദ് വൃക്ഷത്തൈ നട്ട് നിർവഹിച്ചു.  പ്രസിഡൻ്റ് പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ, ആർ.വിശ്വൻ, പഞ്ചാത്തം​ഗങ്ങളായ ബിനു കരോളി, വിബിത ബൈജു, സിനിജ, ദിബിഷ എം, ഷീബ പുൽപാണ്ടി, അബ്ദുള്ള കുട്ടി, ജിഷ കാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് എൻ, അസിസ്റ്റൻറ് സെക്രട്ടറി അനീഷ് കുമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് സ്റ്റാഫുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ വൃക്ഷ തൈ നട്ടു കൊണ്ട് പരിപാടിയിൽ പങ്കാളികളായി.

date