Skip to main content

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാലാ, കാനാട്ടുപാറയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ. സിയാണ് യോഗ്യത. താത്പര്യമുള്ളവർ രക്ഷകർത്താവിനൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 9961005938, 9961396363

date