Skip to main content

വയോജന അദാലത്തുമായി തൂണേരി ബ്ലോക്ക്

 

തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന പരാതിരഹിത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി  വയോജനങ്ങൾക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തും വടകര കൺസിലിയേഷൻ സമിതിയും ചേർന്ന് സായൂജ്യം വയോജന സഭയുടെ സഹായത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 24ന് രാവിലെ 10 മണി മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് അദാലത്ത്  നടക്കുക.

വയോജനങ്ങളോടുള്ള അവഗണ, വയോജനങ്ങൾ നേരിടുന്ന ഗാർഹിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ വടകര ആർ ഡി ഒ, വിവിധ വകുപ്പികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. അദാലത്തിലേക്കുള്ള പരാതികൾ ആഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് തുണേരി ബ്ലോക്ക് പഞ്ചായത്തിൽ നൽകേണ്ടതാണ്. ഇതിനായുള്ള ഫോറം ബ്ലോക്ക് പഞ്ചായത്തിലും സായൂജ്യം വയോജനസഭ പ്രവർത്തകരിൽ നിന്നും ലഭിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അറിയിച്ചു.

date