Skip to main content

ചികിത്സാ സഹായ വിതരണം നാളെ     

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ചികിത്സാ സഹായ വിതരണം മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നാളെ (നവംബര്‍ 24) നടക്കും.  പകല്‍ 12 മണിക്ക് നടക്കുന്ന ചടങ്ങ് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും.  മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും.  സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് രാവിലെ 10 മണി മുതല്‍ ബോധവല്‍ക്കരണ ക്ലാസും നടക്കും.  ടി ടി സബാസ്റ്റ്യന്‍ ക്ലാസെടുക്കും.
പി എന്‍ സി/4448/2017
 

date