Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 60 നും ഇടയില്‍ പ്രായമുളളവര്‍ക്ക് വായ്പകള്‍ നല്‍കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി 15 ലക്ഷം രൂപയില്‍ താഴെ, സ്വയം തൊഴില്‍ വായ്പ, പ്രവാസി പുനരധിവാസ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, വിവാഹ വായ്പ, വിദ്യാഭാസ വായ്പ എന്നിവ ലഭ്യമാണ്. സുവര്‍ണ്ണ ജൂബിലി വര്‍ഷം പ്രമാണിച്ച് വായ്പ പദ്ധതികള്‍ നവീകരിച്ചിട്ടുളളതും തിരിച്ചടവ് കാലാവധിയിലും വൃവസ്ഥകളിലും മാറ്റം വരുത്തിയിട്ടുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.

date