Skip to main content

ദിശ തൊഴില്‍ മേള: 122 പേരെ തിരഞ്ഞെടുത്തു

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, കട്ടച്ചിറ മഹാഗുരു ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ദിശ 2023 തൊഴില്‍ മേളയിലൂടെ 122 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിച്ചു. 89 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 20 കമ്പനികളാണ് ഉണ്ടായിരുന്നത്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ മേള ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിഷ സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കട്ടച്ചിറ മഹാഗുരു ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്ക്‌നോളജി ജനറല്‍ സെക്രട്ടറി വേലന്‍ചിറ സുകുമാരന്‍, ട്രഷറര്‍ എസ്. ബാബുരാജ്, പ്രിന്‍സിപ്പാള്‍ ഡോ.വി. സുരേഷ് കുമാര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍ രതീഷ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. ജയന്‍, കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി. ദീപു, എംപ്ലോയ്‌മെന്റ് ഓഫീസര്‍ മഞ്ജു വി. നായര്‍ എന്നിവര്‍ പങ്കെടുത്തു. 377 ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. 

date