Skip to main content
ഓമനപ്പുഴ ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

ഓമനപ്പുഴ ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

 ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തും ഡി.ടി.പി.സി.യും സംയുക്തമായി ഓമനപ്പുഴ കടപ്പുറത്ത് ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടത്തുന്ന ഓമനപ്പുഴ ഓണം ഫെസ്റ്റ് 23ന്റെ ലോഗോ പ്രകാശനം കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ നിര്‍വഹിച്ചു.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, വൈസ് പ്രസിഡന്റ് വി. സജി,  പഞ്ചായത്ത് അംഗങ്ങളായ ഷീല സുരേഷ്, പി.ജെ. ഇമ്മാനുവല്‍, ശാരിമോള്‍, സി.എസ്. ജയചന്ദ്രന്‍, പ്രസന്ന, പഞ്ചായത്ത് സെക്രട്ടറി കെ. രേഖ എന്നിവര്‍ പങ്കെടുത്തു.

മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥി ദേവനാരായണന്‍ വരച്ച ലോഗോയാണ് തെരഞ്ഞെടുത്തത്. ദേവനാരായണന് 26ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉപഹാരം നല്‍കും.

date