Skip to main content

വിലയില്‍ മാറ്റമില്ലാതെ എട്ടാം വര്‍ഷവും 13 ഇനം അവശ്യസാധനങ്ങള്‍

ആലപ്പുഴ: വിലയില്‍ മാറ്റമില്ലാതെ അവശ്യസാധനങ്ങളായ 13 ഇനം ഭക്ഷ്യവസ്തുക്കള്‍ ഈ വര്‍ഷവും സപ്ലൈകോ ഓണം ഫെയറിലൂടെ ലഭിക്കും. 
2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വിലനിര്‍ണയിച്ച എഫ്.എം.ജി. ഫാസ്റ്റ് മൂവിംഗ് ഗുഡ്‌സായ ചെറുപയര്‍, ഉഴുന്ന് പരിപ്പ്, കടല, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, പച്ചരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നിവയാണ് വിപണി വിലയുടെ പകുതി വിലയ്ക്ക് സപ്ലൈകോയിലൂടെ ലഭിക്കുന്നത്. നിലവില്‍ ഇവ സ്‌റ്റോക്കുണ്ട്. 

സബ്‌സിഡിയുള്ള ശബരി ഉത്പന്നങ്ങളും അഞ്ചു മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുള്ള നൂറോളം ഇനം മറ്റ് ഉത്പനങ്ങളും ലഭിക്കും. ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ സൗജന്യമായി ലഭിക്കുന്നതടക്കം വിവിധ കോംബോ ഓഫറുകളുമുണ്ട്. ഓഗസ്റ്റ് 28 വരെ ആലപ്പുഴ നഗര ചത്വരത്തിലാണ് ഓണം ഫെയര്‍.

date