Skip to main content

അതിദരിദ്ര വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

ആലപ്പുഴ: ജില്ല സാമൂഹ്യ നീതി ഓഫീസിന്റെയും ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഹരിപ്പാട് റോട്ടറി ക്ലബിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. 

രോഗ നിര്‍ണ്ണയം, രക്ത പരിശോധന, അസ്ഥിരോഗം, നേത്ര പരിശോധന, ഇ.എന്‍.ടി, ദന്തല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവ് അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്‍. മന്‍സൂര്‍, പഞ്ചായത്തംഗം അജിത, ജില്ല സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, സത്രംഗി പ്രോജക്ട് ചെയര്‍മാന്‍ സുബൈര്‍ ഷംസു, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ജെ. ഷേര്‍ളി, സൂപ്പര്‍വൈസര്‍ ഹൈറുന്നിസ എന്നിവര്‍ സംസാരിച്ചു.

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോ.അനു അഷ്റഫ്, ഡോ.എസ്.അനൂജ, ഡോ.മേരി ബേബി, റോട്ടറി ക്ലബില്‍ നിന്നുള്ള ഡോ.ഷേര്‍ളി, ഡോ.അശ്വതി ശശീന്ദ്രന്‍, ഡോ. പാര്‍വ്വതി സദാശിവന്‍, ഡോ.ജെസിന്‍ വൈ. ദാസ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

date