Skip to main content
കയര്‍ കോര്‍പ്പറേഷന്‍റെ എക്സ്പീരിയന്‍സ് ഷോറൂം ആരംഭിച്ചു

കയര്‍ കോര്‍പ്പറേഷന്‍റെ എക്സ്പീരിയന്‍സ് ഷോറൂം ആരംഭിച്ചു

ആലപ്പുഴ: സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍റെ എക്സ്പീരിയന്‍സ് ഷോറൂം “അനുകരണീയം” വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കയര്‍ കോര്‍പ്പറേഷൻ ആസിയാന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഓച്ചിറയില്‍ ആരംഭിച്ച 6000 സ്ക്വ. ഫീറ്റ് വിസ്തൃതിയിലുള്ള ഷോറൂമാണ് അനുകരണീയം.

ചടങ്ങിൽ യു. പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി ആദ്യവില്‍പ്പന നടത്തി. ആര്‍. മഹേഷ് എംഎൽഎ പ്രോഡക്ട് ലോഞ്ച് നിര്‍വ്വഹിച്ചു. 

കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാൽ, ‍മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചര്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രന്‍, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്‍റ് രാധാമണി, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രതീഷ് ജി. പണിക്കര്‍, ജനറല്‍ മാനേജര്‍ എന്‍. സുനുരാജ്, ആസിയാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, ജനറല്‍ മാനേജര്‍ ഷിജോയ് തോമസ് എന്നിവര്‍ സന്നിഹിതരായി.

date