Skip to main content

ഭരണിക്കാവ് പഞ്ചായത്ത് സി.ഡി.എസ്. വാർഷികം ആഘോഷിച്ചു

ആലപ്പുഴ: ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വാർഷികം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഘോഷയാത്ര യോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കറ്റാനം മാർത്തോമ ഹാളിൽ നടന്ന ചടങ്ങിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദീപ അധ്യക്ഷയായി. 

വ്യത്യസ്ഥ മേഖലകളിൽ മികവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും  മികച്ച കുടുംബശ്രീ സംരംഭകാരെ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ.പ്രശാന്ത് ബാബുവും ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വസന്ത രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. 

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് താഹ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ ശശിധരൻ നായർ, വി. ചെല്ലമ്മ, നിശാ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ദേവി, സുരേഷ് തോമസ് നൈനാൻ, സിനു ഖാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് സെക്രട്ടറി പി. മധു തുടങ്ങിയവർ പങ്കെടുത്തു.

date