Skip to main content

പറശ്ശിനിക്കടവില്‍ ഫിറ്റ്‌നസ് സെന്റര്‍ തുറന്നു

 

യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യം ഒരുക്കി മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി പറശ്ശിനിക്കടവില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ തുറന്നു. കായിക യുവജനക്ഷേമ വകുപ്പിന്റെയും ആന്തൂര്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 97.58 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫിറ്റ്‌നസ് സെന്ററിന്റെ ഇന്റീരിയല്‍ പ്രവൃത്തികളും ഉപകരണങ്ങളും സജ്ജീകരിച്ചത്.
പറശ്ശിനിക്കടവ് ബസ്റ്റാന്‍ഡില്‍ ആന്തൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ജിം ഒരുക്കിയിരിക്കുന്നത്. കാര്‍ഡിയോ ട്രെയിനിംഗ്, ഡയറ്റ് ന്യൂട്രീഷന്‍, വെയിറ്റ് ലോസ്, വെയിറ്റ് ഗെയിന്‍, വെയിറ്റ് കണ്‍ട്രോള്‍ ട്രെയിനിംഗുകള്‍, പേഴ്‌സണല്‍ ട്രെയിനിംഗ് മുതലായവയാണ് ജിമ്മില്‍ ലഭ്യമാകുന്ന സേവനങ്ങള്‍. അത്യാധുനിക ഫിറ്റ്‌നസ് ഉപകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ആര്‍ ജയചന്ദ്രന്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജന്‍, എ ആമിന ടീച്ചര്‍, പി കെ മുഹമ്മദ് കുഞ്ഞി, കെ പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഓമന മുരളീധരന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, കെ സന്തോഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റീവ് ഓഫീസര്‍ അജയകുമാര്‍ കൂര്‍മ, നഗരസഭ സെക്രട്ടറി പി എന്‍ അനീഷ് വിവിധ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date