Skip to main content

അറിയിപ്പുകൾ

  വാക്ക് ഇൻ ഇന്റർവ്യൂ

വെസ്റ്റ്ഹിൽ സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെയും യോഗ പരിശീലകനെയും തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷ്  വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. യോഗ പരിശീലകർക്ക് യോഗയിൽ ഡിപ്ലോമയുണ്ടെങ്കിൽ മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2385861 

 

കെൽട്രോണിൽ ജേണലിസം കോഴ്സ് 

കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-’24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ്  തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ആഗസ്റ്റ് 26-നകം കോഴിക്കോട് കെൽട്രോൺ നോളജ് സെൻറ്ററിൽ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക:  954495 8182. 

  

തിയ്യതി നീട്ടി

ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 25 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. കോഴ്സുകൾ ഓൺലൈനായോ, ഓഫ്‌ലൈനായോ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2223243, 2963244

date