മാനന്തവാടി ബ്ലോക്ക്തല സ്കില്‍ സഭ ഇന്ന്
സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്തല സ്കില്‍ സഭയ്ക്ക് മാനന്തവാടിയില്‍ ഇന്ന് (ചൊവ്വ) തുടക്കം കുറിക്കും. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടക്കുന്ന സ്കില്‍ സഭ രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്യും. അസാപ് കേരളയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ജില്ലാ സ്കില്‍ ഓഫീസും സംയുക്തമായി നടത്തുന്ന ബ്ലോക്ക് സ്കില്‍ സഭയില്‍ 18 മുതല്‍ 45 വയസു വരെ പ്രായമുള്ള അഭ്യസ്ഥവിദ്യരെ തൊഴിലധിഷ്ഠിതരാക്കുന്നതിന് സഹായകമായ പ്രോജക്ടുകള്‍ അവതരിപ്പിക്കും. അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടക്കുന്ന സ്കില്‍ സഭയില്‍ വ്യത്യസ്ത നൈപുണ്യ വികസന കേന്ദ്രങ്ങളിലെ തൊഴിലധിഷ്ഠിത കോഴ്സുകളെകുറിച്ച് പ്രതിനിധികളില്‍ നിന്നും അറിയുവാനും, തത്സമയം കോഴ്സുകളില്‍ അഡ്മിഷന് നേടുവാനും സാധിക്കും. സ്കില്‍ സഭ ഉദ്ഘാടനത്തോടനുബന്ധിച്ച് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന എ.ആര്/ വി.ആര് വര്‍ക്ക്ഷോപ്പിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയുമായി സംവദിക്കാനുമുള്ള അവസരവും സ്കില്‍ സഭയില്‍ ഒരുക്കിയിട്ടുണ്ട്. സ്കില്‍ സഭയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഇന്ന് (ചൊവ്വ) രാവിലെ 9.30 ന് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം.
- Log in to post comments