Skip to main content
വി.എഫ്.പി.സി.കെ. തഴക്കര സ്വാശ്രയ കര്‍ഷക സമിതി മികച്ച കര്‍ഷകരെ ആദരിച്ചു

വി.എഫ്.പി.സി.കെ. തഴക്കര സ്വാശ്രയ കര്‍ഷക സമിതി മികച്ച കര്‍ഷകരെ ആദരിച്ചു

ആലപ്പുഴ: വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം (വി.എഫ്.പി.സി.കെ.)തഴക്കര സ്വാശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. പാറക്കുളങ്ങര വിപണി ആസ്ഥാനത്ത് നടന്ന ചടങ്ങ് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമിതി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള ബോണസ് വിതരണവും എം.എൽ.എ. നിർവഹിച്ചു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമിതി വഴി വിറ്റഴിച്ച ഉത്പ്പന്നങ്ങളുടെ വിപണന മൂല്യത്തിന്റെ 2.5 ശതമാനം തുകയാണ് കര്‍ഷകര്‍ക്ക് ബോണസായി നല്‍കിയത്. സമിതിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വെട്ടിയാര്‍ മൈത്രി ഫാര്‍മസ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉത്പ്പാദിപ്പിച്ച ജൈവ വളത്തിന്റെ ആദ്യ വില്‍പ്പനയും എം.എല്‍.എ. നിര്‍വഹിച്ചു. 

പാറക്കുളങ്ങര വിപണി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷത വഹിച്ചു. വി.എഫ്.പി.സി.കെ. ജില്ല മാനേജര്‍ എസ്. സിന്ധു പദ്ധതി വിശദീകരിച്ചു. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല രവീന്ദ്രനന്‍ ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്തംഗം കൃഷ്ണമ്മ ഉത്തമന്‍, തഴക്കര കൃഷി ഓഫീസര്‍ ടി.ടി. അരുണ്‍കുമാര്‍, വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജര്‍മാരായ മായ ശാന്തന്‍, ആര്‍. ഉഷസ്, സരിത എസ്. നായര്‍, എസ്.കെ.എസ് തഴക്കര പ്രസിഡന്റ് കെ. കുട്ടന്‍നായര്‍, വൈസ് പ്രസിഡന്റ് റ്റി.ജെ. ഗീവര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date