Skip to main content

ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാം

ആലപ്പുഴ: 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തുന്ന ജില്ല, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്‌കൂള്‍ കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉപന്യാസം, പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയിലാണ് മത്സരം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10-നകം ജില്ല കോ-ഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.keralabiodiversity.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2724740.

date