Skip to main content

ലോകസഭ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന്

ആലപ്പുഴ: 2024 -ലെ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, പോളിങ് സ്റ്റേഷനുകളുടെ പുനര്‍ക്രമീകരണം, പോളിങ് സ്റ്റേഷനുകളുടെ മാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് സമ്മതിദായകപ്പട്ടിക ഒക്ടോബര്‍ 17-ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 17 മുതല്‍ നവബംര്‍ 30 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനും അവസരമുണ്ട്. അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത,  കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി സി. വി. രാജീവ്‌, സി. ബി. ചന്ദ്രബാബു ( സി.പി.ഐ.എം.), ആർ. ഉണ്ണികൃഷ്ണൻ (ബി.ജെ.പി.), ആർ. ചന്ദ്രൻ (ആർ.എസ്.പി.), ജി. സഞ്ജീവ് ഭട്ട് (ഐ.എൻ.സി.)വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date