Skip to main content

ഈ ഓണം വരും തലമുറയ്ക്ക്:  ഓണാശംസ കാർഡ് തയ്യാറാക്കൽ മത്സരം

ആലപ്പുഴ: മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി ഓണാശംസ കാർഡ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ചേർന്നാണ് 'ഈ ഓണം വരും തലമുറയ്ക്ക്' എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്. 

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് കാർഡുകൾ നിർമിക്കേണ്ടത്. സംസ്ഥാന തലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10000, 7000, 5000 രൂപയും ജില്ല തലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപയും സമ്മാനമായി ലഭിക്കും. താത്പര്യമുള്ളവർ ഓണാശംസ കാർഡ് തയ്യാറാക്കി രക്ഷിതാവിന്റെ ഒപ്പ് സഹിതം ഓണവധിയ്ക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിവസം ക്ലാസ് ടീച്ചറെ ഏൽപ്പിക്കണം.

date