Skip to main content

ഓണം വാരാഘോഷം: കനകക്കുന്നില്‍ ഇന്ന് (ഓഗസ്റ്റ് 24) പായസമത്സരം

ഓഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഇന്ന് പായസ മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കനകക്കുന്നിലെ സൂര്യകാന്തി വേദിയിലാണ് മത്സരം നടക്കുക.  ഈ വര്‍ഷം അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തുക. ഇന്ന് (ഓഗസ്റ്റ് 24) വൈകിട്ട് 4 മണിക്ക് നടക്കുന്ന ഫുഡ് സ്റ്റോളുകളുടെ ഉദ്ഘാടന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍  പായസ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

date