Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

കമ്മ്യൂണിക്കേറ്റീവ് ഇംഗീഷ് കോഴ്സുകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള താല്‍പ്പര്യപത്രം എന്നിവ  www.bcdd.kerala.gov.in  എന്ന വെബ്ബ്സൈറ്റില്‍ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥാപനങ്ങളുടെ താല്‍പ്പര്യപത്രം പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ എട്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495-2377786. ഇ-മെയില്‍: bcddcalicut@gmail.com.
 

date