Skip to main content

വടകര നഗരത്തിലെ കടകളിൽ പരിശോധന നടത്തി 

 

ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർ സി ബിജുവിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ സ്‌ക്വാഡ് വടകര നഗരത്തിലെ കടകളിൽ പരിശോധന നടത്തി. വടകര മാർക്കറ്റ് റോഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പച്ചക്കറി കടകൾ, ഇറച്ചി കടകൾ, ബേക്കറികൾ, പഴക്കടകൾ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് നോട്ടീസ് നൽകി. കടകൾ വൃത്തിയായി സൂക്ഷിക്കണമെന്നും സാധനങ്ങളുടെ വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാനും കർശന നിർദ്ദേശം നൽകി. വിലവിവര പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.

പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ. പി, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ എസ്, ബിനി ജി.എസ് ജീവനക്കാരനായ ജ്യോതിബസു, ഫുഡ് സേഫ്റ്റി ഓഫിസറായ അമയ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് മനോജ് കെ എന്നിവരും പങ്കെടുത്തു.

date