Skip to main content

അറിയിപ്പുകൾ 

 

കോഷൻ ഡെപ്പോസിറ്റ് വിതരണം ചെയ്യുന്നു

മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ 2015-16, 2016-17 എന്നീ അധ്യയന വർഷങ്ങളിൽ പഠനം പൂർത്തീകരിക്കുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്ത വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് സ്ഥാപനത്തിൽ നിന്നും വിതരണം ചെയ്യുന്നു. തുക നൽകുന്നതിനാൽ നേരിട്ടെത്തി ആവശ്യമായ രേഖകൾ മുഖേന (വ്യക്തിഗത അപേക്ഷ, പാസ്ബുക്കിന്റെ പകർപ്പ്) സെപ്റ്റംബർ 11 നു മുൻപായി അപേക്ഷ കോളേജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രസ്തുത തിയ്യതിക്കുള്ളിൽ മതിയായ രേഖ സമർപ്പിക്കാത്ത വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകാതെ സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04936 282095 

 

താൽപ്പര്യപത്രം ക്ഷണിച്ചു 

ഐ ഇ എൽ ടി എസ് / ടി ഒ ഇ എഫ് എൽ/ ഒ ഇ ടി / എൻ സി എൽ ഇ എക്സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗീഷ് കോഴ്സുകളിൽ പരിശീലനം നടത്തുന്ന പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട (ഒ ബി സി ) നഴ്സിംഗ് പഠനം പൂർത്തീകരിച്ച് രണ്ട് വർഷം പൂർത്തിയാക്കിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും, നഴ്സിംഗ് കോഴ്സ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം പ്രസ്തുത കോഴ്സുകൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. വിജ്ഞാപനം, നിർദ്ദിഷ്ട മാതൃകയിലുള്ള താല്പര്യപത്രം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്ഥാപനങ്ങളുടെ താൽപ്പര്യപത്രം പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. അവസാന തിയ്യതി : സെപ്റ്റംബർ എട്ട്. കൂടുതൽ വിവരങ്ങൾക്ക് : 0495-2377786  bcddcalicut@gmail.com 

  

പ്രൊബേഷൻ അസിസ്റ്റന്റ് 

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്ക് ക്ഷണിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യൂ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം (കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ) പ്രായപരിധി : കൂടിക്കാഴ്ച തിയ്യതിയിൽ 40 വയസ്സ് കവിയാൻ പാടില്ല. ഹോണറേറിയം : പ്രതിമാസം 29,535 രൂപ+യഥാർത്ഥ യാത്രബത്ത (പരമാവധി 1,500 രൂപ മാത്രം). താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, യോഗ്യത, ജനന തിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ എട്ട് മണിക്ക്  ജില്ലാ പ്രൊബേഷൻ ഓഫീസിൽ എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്കായി ഹാജരാകേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് :  0495 2373575

date