Skip to main content

ജൈവവൈവിധ്യ ബോർഡിന്റെ വിവിധ മത്സരങ്ങൾ

കോട്ടയം: ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ കുട്ടികളുടെ 16-മത് ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസ രചന, പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പൂരിപ്പിച്ച അപേക്ഷ ജൈവ വൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10 ന് മുൻപായി അയക്കണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
www.keralabiodiversity.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 7012820317  ഇ-മെയിൽ- ktyd@gmail.com

 

 

 

date