Skip to main content

ശവക്കോട്ട- കൊമ്മാടി പാലങ്ങളുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ: 28 കോടി രൂപ ചെലവില്‍ നിര്‍മിച്ച ശവക്കോട്ട- കൊമ്മാടി പാലങ്ങളുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 24) ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാലങ്ങള്‍ നിര്‍മിച്ചത്.

ശവക്കോട്ട പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. പ്രേം, കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, കെ.എല്‍.ഡി.സി. ചെയര്‍മാന്‍ പി.വി. സത്യനേശന്‍, നഗരസഭ കൗണ്‍സിലര്‍മാരായ റീഗോ രാജു, ഹെലന്‍ ഫര്‍ണ്ടാണ്ടസ്, ബി. മെഹ്ബൂബ്, ജ്യോതി പ്രകാശ്, മോനിഷ ശ്യാം, ഡി.പി. മധു, കെ.എര്‍.എഫ്.ബി. പ്രോജക്ട് ഡയറക്ടര്‍ എം. അശോക് കുമാര്‍, കെ.എര്‍.എഫ്.ബി.- പി.എം.യൂ. സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date