Skip to main content

മെഗാ തിരുവാതിരയുമായി സ്വീപ്പ് സംഘം

ആലപ്പുഴ: ഇന്ന് (24) രാവിലെ 10.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജില്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ മെഗാ തിരുവാതിരകളി സംഘടിപ്പിക്കും. ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ സമ്മറി റിവിഷന്‍-2024 ന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും യുവാക്കളെ ആകര്‍ഷിക്കുന്നതിനുമായി സ്വീപ്പ് നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് തിരുവാതിരകളി സംഘടിപ്പിക്കുന്നത്. 

ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കോളജ് വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി സ്വീപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് ആധാര്‍, വയസ് തെളിയിക്കുന്ന രേഖകള്‍, കുടുംബത്തിലെ മറ്റ് ആരുടെ എങ്കിലും ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതമെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

date