Skip to main content

ഡി.റ്റി.പി.സി.യുടെ ഓണാഘോഷ പരിപാടികൾക്ക്  നാളെ തുടക്കം

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക്  നാളെ(24)തുടക്കമാകും. വൈകിട്ട് 7 ന് ആലപ്പുഴ ബീച്ചിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണോഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, മാരാരിക്കുളം തെക്ക് പഞ്ചായത്ത്, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്‌മാരകം എന്നിവയുടെ സഹകരണത്തോടെ 24, 25, 26  തീയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ്‌ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ ആലപ്പുഴ ബീച്ച്, ഓമനപ്പുഴ ബീച്ച്, കഞ്ഞിക്കുഴി ബ്ലോക്ക് അങ്കണം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്‌മാരകം എന്നിവിടങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

date