Skip to main content

എന്‍.ദേവിദാസ് എഡിഎം, സി.ബിജു ആര്‍ഡിഒ

   കാസര്‍കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി  എന്‍ ദേവിദാസ് ചുമതലയേറ്റു.  ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്.  2010 മുതല്‍ കാസര്‍കോട് കളക്ടറേറ്റില്‍ ഡെപ്യൂട്ടികളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു. 
    കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന സി ബിജു റവന്യൂഡിവിഷണല്‍ ഓഫീസറായി (ആര്‍ഡിഒ) ചുമതലയേറ്റു. 2017 മാര്‍ച്ചില്‍ സര്‍വ്വീസില്‍ പ്രവേശിച്ച  സി ബിജു  കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശിയാണ്.  കോഴിക്കോട്  മോഡല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം  അധ്യാപകനായിരുന്നു. 

date