Skip to main content

ജനാധിപത്യത്തിന് കരുത്തേകാന്‍ പെണ്‍ ചുവടുകള്‍

ജനാധിപത്യത്തിന് കരുത്തേകാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി വോട്ടര്‍ ബോധവത്കരണത്തിനുള്ള   ജില്ലാ തെരഞ്ഞെടുപ്പ് വിഭാത്തിന്റെ സ്വീപിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് ബോധവത്കരണ പരിപാടി നടന്നത്. സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിത കോളേജ് വിദ്യാര്‍ഥികളും ഉള്‍പ്പെടെ 100 ഓളം പേരാണ് ചുവടുവെച്ചത്.  
കോളേജില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സാജന്‍ സി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ചന്ദ്രമോഹന്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ നഫീസ ബീവി തുങ്ങിയവര്‍ പങ്കെടുത്തു.

date