Skip to main content

അനധികൃത നിലം നികത്തല്‍: വിവരം അറിയിക്കാം

ആലപ്പുഴ: 27 മുതല്‍ 31 വരെയുള്ള അവധി ദിവസങ്ങളില്‍ അനധികൃത നിലംനികത്ത് തടയുന്നതിനും ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുക്കുന്നതിനുമായി കൃഷി മന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യൂ, പോലീസ്, കൃഷി വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു. താലൂക്ക് അടിസ്ഥാനത്തിലാണ് സക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പരാതികള്‍ വിളിച്ചറിയിക്കാം. അമ്പലപ്പുഴ: 0477 2253771, ചേര്‍ത്തല- 0478 2813103, കുട്ടനാട്- 0477 2702221, കാര്‍ത്തികപ്പള്ളി- 0479 2412797, മാവേലിക്കര- 0479 2302216, ചെങ്ങന്നൂര്‍- 0479 2452334, കളക്ടറേറ്റ്- 0477 2238630, 1077.

date