Skip to main content

ഇ-ഗ്രാന്റ്സ് പദ്ധതി: ക്ലെയിമുകള്‍ അയക്കാം

ആലപ്പുഴ: ജില്ല പട്ടികജാതി വികസന ഓഫീസ് മുഖേന വിതരണം ചെയ്യുന്ന ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയുടെ 2020-21 വരെയുള്ളതും ഇതുവരെ വിവിധ സ്ഥാപനങ്ങള്‍ അയയ്ക്കാത്തുമായ ക്ലെയിമുകള്‍ ഡിസംബര്‍ 15 വരെ അയക്കാം. 

2020-21 വര്‍ഷം വരെയുള്ള അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കാന്‍ പാടില്ല. ഓണ്‍ലൈനായി അപേക്ഷിച്ചതും ക്ലെയിമുകള്‍ പെന്‍ഡിംഗ് ആയിട്ടുള്ളതുമായ അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുന്നത്. നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഫോണ്‍: 0477 2252548.

date