Skip to main content

ഓണക്കാല പരിശോധന: 70 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ആലപ്പുഴ: ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണക്കാല പരിശോധന തുടരുന്നു. ഇതുവരെ 70 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 3 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 

കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകള്‍ ഉപയോഗിച്ചുള്ള കച്ചവടം, ഉത്പ്പനത്തിന്റെ പേര്, അളവ്, എണ്ണം, പാക്ക് ചെയ്ത മാസം, ഉപയോഗ കാലാവധി തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളുടെ വില്‍പ്പന, പൂക്കടകളിലെ അളവിലെ ക്രമക്കേടുകള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ഷൈനി വാസവന്‍, ഷെയ്ക്ക് ഷിബു എന്നിവര്‍ അറിയിച്ചു.

date