Skip to main content

ഓണത്തിന് കയർക്കളം തീർത്ത് കയർ കോർപ്പറേഷൻ

ആലപ്പുഴ: കയർ ഉത്‌പന്നങ്ങൾ കൊണ്ട് കളം തീർത്താണ് കേരള സംസ്ഥാന കയർ കോർപ്പറേഷൻ ഇത്തവണ ഓണത്തെ വരവേൽക്കുന്നത്. 40 അടി നീളവും വീതിയുമുള്ള കയർക്കളമാണ് കോർപ്പറേഷൻ അങ്കണത്തിൽ ഒരുക്കിയിട്ടുള്ളത്. പീലി വിടർത്തി നിൽക്കുന്ന മയിലിൻ്റെ രൂപമാണ് വിവിധ വർണ്ണങ്ങളിൽ കയർ ഉത്പന്നങ്ങൾ കൊണ്ട് തീർത്തിരിക്കുന്നത്. നാല് ജീവനക്കരുടെ നേതൃത്വത്തിൽ ഒരാഴ്ച കൊണ്ടാണ് കളമൊരുക്കിയത്.  കയർ ഭൂവവസ്ത്രം, കയർ ഉത്പന്നങ്ങൾ, പ്രകൃതിദത്ത ഛായം എന്നിങ്ങനെ പൂർണ്ണമായും കയർ, പ്രകൃതിദത്ത ഉത്പന്നങ്ങൾ കൊണ്ടാണ് കയർക്കളം തീർത്തിരിക്കുന്നത്. നടുക്കളത്തിൽ ഉപയോഗിച്ചിരിക്കുന്നത് കയർ കൊക്കോ നൂലുകളാണ്. ശനിയാഴ്ച മുതൽ രണ്ടാഴ്ചക്കാലം സന്ദർശകർക്ക്  സൗജന്യമായി കയർക്കളം കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

date