Skip to main content
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കുന്നു.  

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, രണ്ടാം ഘട്ട റാൻഡമൈസേഷൻ നടത്തി

കോട്ടയം: പുതുപ്പള്ളി നിയമസഭാ  നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന്  ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ നടത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്മെന്റ് സിസ്റ്റം മുഖേനയായിരുന്നു തിരഞ്ഞെടുപ്പ്. പൊതു നിരീക്ഷകൻ യുഗൽ കിഷോർ പന്തിന്റെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും  സാന്നിധ്യത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ വി. വിഗ്‌നേശ്വരിയാണ് റാൻഡമൈസേൻ നിർവഹിച്ചത്. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള  182 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 138 റിസർവ് യന്ത്രങ്ങളുമുൾപ്പെടെ 320 യന്ത്രങ്ങളാണ് റാൻഡമൈസേഷൻ നടത്തിയത്. 309 വി.വി. പാറ്റുകളും റാൻഡമൈസേഷൻ നടത്തി. വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ വിനോദ് രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ. സുബ്രഹ്ണ്യം എന്നിവർ സന്നിഹിതരായിരുന്നു.

 

date