Skip to main content

ഉപതെരഞ്ഞെടുപ്പ്; 872 പോളിംഗ് ഉദ്യോഗസ്ഥർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനായി 872 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു. പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്നലെ നടന്നു. 218 വീതം പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 436 പോളിംഗ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 144 പേർ ഇതിൽ റിസർവ് ഉദ്യോഗസ്ഥരാണ്. ഓർഡർ എന്ന ഇ- പോസ്റ്റിംഗ് സോഫ്റ്റ്‌വേർ മുഖേന കളക്ടറേറ്റിൽ നടന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്ത്, എ.ഡി.എം: ജി. നിർമൽ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ. സുബ്രഹ്‌മണ്യം എന്നിവർ സന്നിഹിതരായി. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.

 

 

 

date