Skip to main content
തിരുവഞ്ചൂർ സുരേഷ്ഭവനത്തിൽ ശാന്തമ്മ(80)യുടെ വോട്ട് പോളിംഗ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തുന്നു.

80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും
വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തൽ തുടങ്ങി.
മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് പ്രത്യേക പോളിങ് സംഘം വീട്ടിലെത്തി വോട്ട്് രേഖപ്പെടുത്തിത്തുടങ്ങിയത്.
 ഇന്ന് ( ഓഗസ്റ്റ് 26)  പ്രത്യേക പോളിങ് സംഘം 479 പേരുടെ വോട്ട് വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. 406 മുതിർന്ന വോട്ടർമാരുടെയും 73 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു രേഖപ്പെടുത്തുക.

സ്പെഷ്യൽ പോളിംഗ് ടീം ഇന്ന് എത്തുന്ന സ്ഥലങ്ങൾ ചുവടെ
പോളിംഗ് ടീം, വില്ലേജ്, ബൂത്ത,് മുതിർന്ന പൗരൻമാർ, ഭിന്നശേഷി വിഭാഗക്കാർ, ആകെ എന്ന ക്രമത്തിൽ

ടീം 1 അയർക്കുന്നം, 1-3 ബൂത്തുകൾ, 21, 4, 25
ടീം 2 അയർക്കുന്നം, 19-20 ബൂത്തുകൾ, 20,4,24  
ടീം 3 മണർകാട് 73-74 ബൂത്തുകൾ, 29,2, 31
ടീം 4 മണർകാട് 82-ാം ബൂത്ത്, 31, 6,37
ടീം 5 അകലക്കുന്നം 29-30 ബൂത്തുകൾ, 34,9,43
ടീം 6 ചെങ്ങളം ഈസ്റ്റ് 41-42 ബൂത്തുകൾ, 37,5,42
ടീം 7 കൂരോപ്പട 52-54 ബൂത്തുകൾ, 27,2,29
ടീം 8 കൂരോപ്പട 66-68 ബൂത്തുകൾ, 29,9,38
ടീം 9 പാമ്പാടി 103-104 ബൂത്തുകൾ, 22,5,27
ടീം 10 പുതുപ്പള്ളി 116-117 ബൂത്തുകൾ, 25,2,27
ടീം 11 പുതുപ്പള്ളി 131-132 ബൂത്തുകൾ, 31, 7, 38
ടീം 12 മീനടം, 142-143 ബൂത്തുകൾ, 22, 7, 29
ടീം 13 വാകത്താനം 155-ാം ബൂത്ത്, 31, 3, 34
ടീം 14 വാകത്താനം 164-165 ബൂത്തുകൾ, 20, 3, 23
ടീം 15 തോട്ടയ്ക്കാട് 172-173 ബൂത്തുകൾ, 27, 5, 32

 

date