Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

 

പുതിയ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ബവിത്ത് മലോൽ, ഗോപീ നാരായണൻ, വ്യവസായ വികസന ഓഫീസർ കെ.ഷിനോജ്, ഫിനാൻസ് ലിട്രസി കൗൺസിലർ രാധാകൃഷ്ണൻ, സി. ആഷ്ന എന്നിവർ  സംസാരിച്ചു.

date