Skip to main content

പബ്ലിക് ഹിയറിങ് 12 ന്

തിരൂരങ്ങാടി കണ്ണമംഗലം വില്ലേജിലെ ബ്ലോക്ക് 2 ല്‍ 104/2B-09, 104/2B-44 എന്നീ സര്‍വ്വേ നമ്പറുകളില്‍ പെട്ട സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കരിങ്കല്‍ ക്വാറി ആരംഭിക്കുന്നതിന് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് സെപ്റ്റംബര്‍ 12 ന് രാവിലെ 11.30 മുതല്‍ മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരിക്കും ഹിയറിങ് നടക്കുക. പദ്ധതിയെക്കുറിച്ച് ആശങ്കയുള്ള സമീപവാസികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ നേരിട്ടോ രേഖാമൂലമോ ഹിയറിങ് സമയത്ത് അവതരിപ്പിക്കാം.  https://meet.google.com/xpy- എന്ന ലിങ്ക് വഴി ഗൂഗിള്‍ മീറ്റിലൂടെയും ഹിയറിങില്‍ പങ്കെടുക്കാം. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ kspcb.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

date