Skip to main content

നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

ആലപ്പുഴ: 38-ാമത് ദേശീയ നേത്രദാന പക്ഷാചരണതിൻറെ ജില്ലാതല ഉദ്ഘാടനം തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി രാജു നിർവഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം ടി.എസ് താഹ നേത്രദാന സമ്മതപത്രം സ്വീകരിച്ചു. 

നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന  പക്ഷാചരണം നടത്തുന്നത്. പക്ഷാചരണത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി കൃഷ്ണ നേത്രദാനം ചെയ്തവരുടെ കുടുംബങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ എസ്, ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വർഗീസ്, ജില്ല ഒഫ്താൽമിക് സർജന്മാരായ ഡോ. സുനിത വി.എസ്, ഡോ. നവജീവൻ എൻ.എ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ചിത്ര ഐ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സുനിൽ ആർ എന്നിവർ സംസാരിച്ചു.

date