Skip to main content

'ഫിറ്റ് ഇന്ത്യ' ആരോഗ്യ ബോധവൽക്കരണ മിനി മാരത്തോൺ സംഘടിപ്പിച്ചു

പൊതുസമൂഹത്തിലും യുവതീ -യുവാക്കളിലും കൂടികൊണ്ടുവരുന്ന മദ്യത്തിന്റെയും  മയക്കുമരുന്നിന്റെയും  ഉപയോഗ ദോഷഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, ദൈനംദിന ജീവിതശൈലി രോഗങ്ങളിൽ നിന്നും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി നെഹ്റു യുവകേന്ദ്രയുടെയും ഇസാഫ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ   മോണിങ് സ്റ്റാർ തിരൂർ, ആംസ്ട്രോങ്ങ് തിരൂർ, ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ , ടീം വാക്കേഴ്സ്, ഡൗൺ ബ്രിഡ്ജ് തിരൂർ എന്നിവരുടെ സംയുക്ത  സഹകരണത്തോടെ   ആരോഗ്യ ബോധവൽക്കരണ മിനി മാരത്തോണും ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ കായിക ദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയം മുതൽ തിരൂർ ബസ്റ്റാൻഡ് വരെയുള്ള ബോധവൽക്കരണ കൂട്ടയോട്ടം തിരൂർ  ഡിവൈ.എസ്.പി   കെ.എം ബിജു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടി നെഹ്റു  യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ   ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരൂർ മോണിങ് സ്റ്റാർ രക്ഷാധികാരി അഡ്വക്കേറ്റ് സമീർ പയ്യങ്ങാടി അധ്യക്ഷത വഹിച്ചു. ഇസാഫ് ഫൗണ്ടേഷൻ സീനിയർ മാനേജർ ഉല്ലാസ് പി സ്‌കറിയ,  ഇസാഫ് ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ സി.അബ്ദുൽ മജീദ്, ആം സ്ട്രോങ്ങ്  പ്രസിഡൻ്റ് പ്രേമൻ, ടീം വാകേഴ്സ് പ്രസിഡന്റ് സിദ്ദീഖ്, ഡൗൺ ബ്രിഡ്ജ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ്, തിരൂർ നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വളണ്ടിയർ  കെ.പി ജിനീഷ് തുടങ്ങിയവർ സംസാരിച്ചു, പ്രഭാത സവാരി കൂട്ടായ്മയിൽ ഏറ്റവും പ്രായം കൂടിയ സലാം, ഏറ്റവും പ്രായം കുറഞ്ഞ മുഹമ്മദ് റയ്യാന്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു .

date