Skip to main content

സീറ്റ് ഒഴിവ്

മങ്ക‌ട ഗവ. കോളേജിൽ ഒന്നാം സെമസ്റ്റർ ബി.എ എക്കണോമിക്സ് (എസ്.ടി, പി.ഡബ്ല്യു.ഡി), ബി.എ ഹിസ്റ്ററി (എസ്.ടി), ബി.എ ഇംഗ്ലീഷ് (എസ്.ടി, ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എസ്), ബി.ബി.എ (എസ്.ടി, പി.ഡബ്ല്യു.ഡി), ബി.എസ്.സി സൈക്കോളജി (എസ്.ടി), ബി.എസ്.സി മാത്‍സ് (ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി), ബി.കോം (എസ്.ടി) സംവരണ വിഭാഗങ്ങളിലായി സീറ്റുകള്‍ ഒഴിവുണ്ട്.  പ്രവേശനത്തിന് താൽപര്യമുള്ള വി‍ദ്യാ‍ർത്ഥികൾ ആവശ്യമായ സർ‌ട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ഓഫീസിൽ റിപ്പോ‌ർട്ട് ചെയ്യണം.  ഫോൺ: 04933202135.

 

 

              തൃത്താല ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി.എസ്.സി മാത്‍സ് കോഴ്സിൽ ഒഴിവുകളുള്ള എസ്.സി (4), എസ്.ടി (1) സീറ്റുകളിലേക്കും ഒന്നാം വർഷ എം.എസ്.സി മാത്‍സ് കോഴ്സിൽ ഒഴിവുകളുള്ള എസ്.സി (1), എസ്.ടി (1), ഇ.ഡബ്ല്യു.എസ് (1) സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം നാലു മണിക്ക് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അടങ്ങിയ അപേക്ഷ (കാപ് ഐ.ഡി ഉൾപ്പടെ) കോളേജ് ഓഫീസിൽ എത്തിക്കണം.

date