Skip to main content

പാലിയേറ്റീവ് നഴ്സ് നിയമനം

കാവനൂര്‍ ഗ്രാമപഞ്ചായത്ത് പരിരക്ഷ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ രണ്ടിന്  രാവിലെ 10 മണിക്ക് കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2959021 .

date