Skip to main content

ശ്രദ്ധേയമായി നങ്കോണം 2023

നബാര്‍ഡ് കേരളയും , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറവും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി " നങ്കോണം 2023 " ഗുണഭോക്താക്കളുടെ കുടുംബ സംഗമവും , ഓണാഘോഷ പരിപാടിയും നിലമ്പൂര്‍ ഒ സി കെ ഓഡിറ്റോറിയത്തില്‍ നടന്നു. 18 കോളനികളിൽ നിന്നായി 375 കുടുംബങ്ങളിലെ ആയിരത്തിൽ അധികം പേർ ഓണാഘോഷത്തിൽ പങ്കാളികളായി.

 

  ഗുണഭോക്താക്കളുടെ കലാ - കായിക പരിപാടികള്‍ , തനത് നാടന്‍ കലാരൂപങ്ങളുടെ അവതരണം , 60 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കുള്ള ഓണക്കോടി വിതരണം , മികച്ച ആദിവാസി കര്‍ഷകരെ ആദരിക്കല്‍ , ആദിവാസി മേഖലയിലെ കലാ-കായിക പ്രഗത്ഭരെ ആദരിക്കല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഓണ സദ്യ, ഓണക്കോടി വിതരണം, എന്നിവയും ഉണ്ടായിരുന്നു. മികച്ച ഊര് വികസന സമിതി ആയി തിരഞ്ഞെടുക്കപ്പെട്ട വളൻതോട് ഊര് വികസന സമിതിക്കു അവാർഡ് വിതരണവും നടന്നു. 

 

പി വി അബ്ദുൾ വഹാബ് എം പി ഉദ്ഘാടനം നിർവഹിച്ചു. നബർഡ് ജില്ലാ മാനേജർ എ. മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക്‌ പ്രസിഡന്റ്‌ പി തങ്കമ്മു, കരുളായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ അഞ്ചേരിയൻ, ജെ എസ് എസ് ഡയറക്ടർ വി ഉമ്മർ കോയ, എന്നിവർ സംസാരിച്ചു.

 

date