Skip to main content

ഓണം വാരാഘോഷം : ഇന്നത്തെ കലാപരിപാടികള്‍ ( സെപ്റ്റംബര്‍ 1)

ഇന്ന് കനകക്കുന്ന് ഉള്‍പ്പെടെ ജില്ലയിലെ വിവിധ വേദികളിലായി  നിരവധി കലാപരിപാടികള്‍ അരങ്ങേറും. കനകക്കുന്നിലെ പ്രധാന വേദിയായ നിശാഗന്ധിയില്‍ കേരള കലാമണ്ഡലത്തിന്റെ നൃത്താവിഷ്‌കാരം 'മഴയൊലി' അരങ്ങേറും. ഏഴു മണി മുതല്‍ ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യ. തിരുവരങ്ങ്  സോപാനം വേദികളിലായി നാടന്‍ പാട്ട്, കോല്‍ക്കളി, തെയ്യം, പരിചമുട്ടുകളി, തെയ്യാട്ട്, പടയണി വഞ്ചിപ്പാട്ട് എന്നീ നാടന്‍ കലകള്‍ അരങ്ങേറും. സൂര്യകാന്തിയില്‍ ചൈത്രം മീഡിയയുടെ ഗാനമേള, കനകക്കുന്ന് പ്രവേശന കവാടത്തില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയും നടക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗൗരി ലക്ഷ്മി  ബാന്‍ഡിന്റെ ഗാനമേള, തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഓണം വൈബ്‌സ്, പൂജപ്പുരയില്‍, സുധീര്‍കുമാര്‍ ആര്‍പ്പോ ടീം അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും.

date